Tuesday, January 14, 2025
-Advertisements-
TECHNOLOGYയു എസ് വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി...

യു എസ് വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്തു വൈറ്റ് ഹൗസ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഹൈഡ്രോക്ലോറോക്വിൻ അമേരിക്കയുടെ ആവശ്യത്തെ തുടർന്ന് കയറ്റി അയച്ചതിന്റെ ഫലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

നിലവിൽ അമേരിക്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസുമായ വൈറ്റ് ഹൌസ് 19 അകൗണ്ടുകൾ മാത്രമേ ട്വിറ്ററിൽ ഫോളോ ചെയ്തിട്ടുള്ളു. ഇതിൽ 14 അകൗണ്ടുകളും അമേരിക്കയുടെ തന്നെ ഔദ്യോഗിക അകൗണ്ടുകൾ തന്നെയാണ്. ഇക്കൂട്ടത്തിൽ ഇന്ത്യയുടെ ആറു അകൗണ്ടുകളുണ്ട്. ഇന്ത്യയിലുള്ള അമേരിക്കൻ എംബസി, അമേരിക്കയിലുള്ള ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രിയുടെ ഓഫിസ് അകൗണ്ട്, ഇന്ത്യയിലേ യുഎസ് അംബാസിഡർ എന്നി അകൗണ്ടുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. എന്നാൽ ഇതെല്ലാം ഔദ്യോഗിക അകൗണ്ടുകളാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേഒരു വ്യെക്തിയുടെ അകൗണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.