യൂബറിൽ യാത്ര ചെയ്യവേ ഡ്രൈവർ തന്നോട് മോശമായി പെരുമാറി ; ദുരനുഭവം പങ്കുവച്ച് അഹാന കൃഷ്ണകുമാർ

Actor Bala at Hit List Movie Audio Launch Stills

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നടിയാണ് അഹാന കൃഷ്ണകുമാർ. നടനായ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ താരം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധനേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് പല വിമർശനങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുകയാണ്.

സ്വർണക്കടത്ത് കേസും തിരുവന്തപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണും താരതമ്യപ്പെടുത്തിയ പോസ്റ്റിന് നിരവധി ആളുകളാണ് താരത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. വിമർശനത്തിന്റെ പേരിൽ വീട്ടുകാരെ വരെ മോശമായി ചിത്രീകരിച്ചവർക്ക് വീഡിയോയിൽ കൂടി തകർപ്പൻ മറുപടി നൽകിയും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാദത്തിന്റെ ചൂടാറും മുൻപേ ദുൽഖർ നായകനായി എത്തുന്ന കറുപ്പ് മൂവിയുടെ വീഡിയോയ്ക്ക് താഴെ കമന്റ്‌ ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

തനിക്ക് യൂബർ ടാക്സിയിൽ നിന്നും മോശം അനുഭവമുണ്ടായ കാര്യം താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്. അമ്മയും അഹാനയും കൊച്ചിയിലെ മാളിൽ എത്തിയ ശേഷം തിരിച്ചു പോകുന്ന വഴി യൂബർ ഡ്രൈവറിന്റെ ഭാഗത്ത് നിന്നും മോശം അനുഭമുണ്ടായെന്നും അതിനാൽ താനും അമ്മയും കാറിൽ നിന്നും ഇറങ്ങി പോയെന്നും യൂബർ അധികൃതർക്ക് പരാതി നൽകിയെന്നും താരം പറയുന്നു.

പേയ്‌മെന്റ് കാർഡായാണോ ക്യാഷയാണോ തരുന്നതെന്ന് ചോദിച്ചപ്പോൾ കാർഡ് മുഖേന പറ്റില്ലെന്നും ക്യാഷ് വേണം തനിക്ക് വണ്ടിക്ക് പെട്രോൾ അടിക്കാനുള്ളതാണ് ക്യാഷ് തന്നില്ലങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങിക്കോളാന്നാണ് അയാൾ പറഞ്ഞതെന്നും താരം പറയുന്നു. അയാൾ മാന്യമായി പെരുമാറുന്നതിന് പകരം ദേഷ്യപെട്ടെന്നും താരം പറയുന്നു.

പേയ്‌മെന്റിൽ ക്യാഷ് ഓപ്ഷനും കാർഡും യൂബറിലുണ്ടെല്ലോ എന്ന് ചോദിച്ചപ്പോൾ ഇത് യൂബറിന്റെ വണ്ടിയല്ല തന്റെ വണ്ടിയാണ് എന്നാണ് അയാൾ പറഞ്ഞതെന്നും ഇത്തരം സംഭവങ്ങൾ കാരണം യൂബർ കമ്പനിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും താരം പറയുന്നു.