യൂറോപ്യൻ ക്ളോസറ്റിൽ യുവാവ് നാടൻ രീതി പ്രയോഗിച്ചു ; ക്ളോസറ്റ് തകർന്ന് യുവാവിന് ഗുരുതര പരിക്ക്

ടോയ്‌ലെറ്റിൽ പോകാൻ മുട്ടിയതിനെ തുടർന്ന് ലീ എന്ന ചൈനീസ് പൗരൻ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ അറ്റാച്ചഡ് ബാത്റൂമിൽ കയറുക യായിരുന്നു. എന്നാൽ അദ്ദേഹത്തിന് യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിച്ച് പരിചയം ഇല്ലാതിരുന്നതിനാൽ നാടൻ ടോയിലെറ്റിൽ ഇരിക്കുന്ന രീതിയിൽ ആയിരുന്നു അദ്ദേഹം ഇരുന്നത്. എന്നാൽ കാര്യസാധ്യം നടത്തി കൊണ്ടിരുന്നപ്പോൾ ഉഗ്ര സ്ഫോടന ശബ്ദത്തോടെ കമ്മോഡ് തകർന്നുവീഴുകയായിരുന്നു. അതിനോടൊപ്പം തന്നെ അദ്ദേഹവും നിലത്തു വീഴുകയും പൊട്ടിയ സിറാമിക്കിന്റെ മൂർച്ചയുള്ള ഭാഗങ്ങൾ അദ്ദേഹത്തിന്റെ ആസനത്തിൽ തുളച്ചു കയറുകയും ചെയ്തു. 20 സ്റ്റിച്ചുകൾ ഇടേണ്ടിയുംവന്നു. ചൈനയുടെ വടക്കൻ പ്രദേശികമായ തായ്യുവാനൈൽ ഡാഷാങ്‌ ഹോട്ടലിലാണ് ഇത്തരമൊരു സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ക്ഷീണിതനായ അദ്ദേഹം എണീറ്റ് ഫോണിന് അടുത്തേക്ക് പോവുകയും റിസപ്ഷനിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടർന്ന് അവർ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

പലവട്ടമായി അദ്ദേഹം ഹോട്ടൽ അധികൃതരോട് ക്ഷമ ചോദിക്കുകയും ആശുപത്രിയുടെ ചികിത്സാ ചെലവുകൾ ഹോട്ടൽ അധികൃതർ നൽകുമെന്ന് കരുതുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വായിൽ നിന്നും വീണ ഒരു കാര്യത്തോടെ ഹോട്ടൽ അധികൃതരും അദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. താൻ സാധാരണ നാടൻ ടോയ്‌ലറ്റിൽ ഇരിക്കുന്നതുപോലെ കുന്തിച്ചു കൊണ്ടാണ് ഇരുന്നതെന്ന് അധികൃതരോട് പറയുകയായിരുന്നു. ഹോട്ടൽ അധികൃതർ നേരെ വിപരീതമായി തിരിയുകയും അദ്ദേഹത്തിന്റെ ചികിത്സാചെലവുകൾ വഹിക്കില്ലന്ന് പറയുകയുണ്ടായി. തന്നെയല്ല നേരെ അല്ലാത്ത രീതിയിൽ തങ്ങളുടെ ടോയ്‌ലറ്റിൽ ഇരിക്കുകയും കമ്മോഡ് തകർക്കുകയും ചെയ്തതിന്റെ നഷ്ടപരിഹാരം കൂടി അങ്ങോട്ട് നൽകണമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

Also Read  യോഗ ഇസ്ലാം വിരുദ്ധം ; മാലിദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച യോഗാദിന പരിപാടിക്കിടെ ആക്രമം

കമ്മോഡിൽ ഷൂസിന്റെ പാടുകൾ ഉണ്ടെന്നും ഹോട്ടൽ അധികൃതർ ചൂണ്ടികാട്ടി. സംഗതി തിരിഞ്ഞു പോയതിനെ തുടർന്ന് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നുള്ള വാദം ലീ ഉയർത്തുകയും ഉണ്ടായി. തന്റെ ചിലവുകൾ വഹിക്കുകയും തനിക്ക് നഷ്ടപരിഹാരം നൽകേണ്ട കടമയും ഹോട്ടൽ അധികൃതർക്കുണ്ടെന്നുള്ള വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ലീ.