പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊണ്ട് വന്ന പ്രമേയം യൂറോപ്യൻ യൂണിയൻ വോട്ടിനിടില്ല. യൂറോപ്യൻ യൂണിയനിലെ 356 എംപിമാർ എതിർത്തതോടെയാണ് നാളെ നടത്താനിരുന്ന വോട്ടെടുപ്പ് നിർത്തി വച്ചത്.
യൂറോപ്പ്യൻ യൂണിയനിലെ 356 പേർ പ്രമേയം വോട്ടിനു ഇടേണ്ട എന്ന നിലപാടാണ് സ്വീകരിച്ച്. നരേന്ദ്രമോദിയുടെ നയതന്ത്ര വിജയം ആയി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു. കൂടാതെ പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ടെന്നും സ്പീക്കർ പറഞ്ഞു.
751 പേർ അടങ്ങുന്ന പാർലമെന്റ് പ്രതിനിധികളിൽ 356 പേർ പൗരത്വ ഭേദഗതിക്കെതിരായുള്ള പ്രമേയത്തെ എതിർത്ത് മുന്നോട്ട് വന്നതോടെയാണ് വോട്ടിനിടില്ല എന്ന തീരുമാനം ഉണ്ടായത്.