യോഗ്യത പിഎച്ച്ഡി കച്ചവടം തെരുവിൽ ; കച്ചവടം ഒഴിപ്പിക്കാൻ വന്ന അധികൃതർ യുവതിയുടെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് ഞെട്ടി

തെരുവിൽ കച്ചവടം നടത്തുന്നത് ഒഴിപ്പിക്കാൻ വന്ന മുൻസിപ്പാലിറ്റി അധികൃതർ കച്ചവടകാരിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി. മുൻസിപ്പാലിറ്റി അധികൃതർ ദ്രോഹിക്കുന്നു എന്ന് കാണിച്ച് ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന യുവതിയാണ് ഇവർക്ക് എതിരെ പ്രതികരിച്ചത്. കച്ചവടകാരിയുടെ ഇംഗ്ലീഷ് സംസാരം കേട്ട് മാധ്യമപ്രവർത്തകർ വിവരങ്ങൾ അറിയാൻ യുവതിയെ സമീപിക്കുകയിരുന്നു.

മുൻസിപ്പാലിറ്റിയിൽ നിന്നും തന്റെ കച്ചവട സാധനങ്ങൾ ഒഴിപ്പിക്കാൻ വന്നവർക്ക് എതിരെ പ്രതിഷേധിച്ച യുവതി ഇൻഡോർ ദേവി അഹില്യ സർവകലാശാലയിൽ മെറ്റീരിയൽ സയൻസിൽ പിഎച്ഡി നേടിയിട്ടുണ്ടെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ സ്ഥിരമായി മുൻസിപ്പാലിറ്റി തങ്ങളെ ഉപദ്രവിക്കുകയാണെന്ന് ഇംഗ്ലീഷിൽ പറഞ്ഞതോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധ റെയ്സാ അൻസാരിയിലേക്ക് തിരിഞ്ഞത്.

  കേന്ദ്രമന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

മുൻസിപ്പാലിറ്റി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം പ്രവർത്തികൾ കാരണം ഉപജീവനം നടത്താൻ പോലും കച്ചവടക്കാർക്ക് കഴിയുന്നില്ലെന്നും. ചില സമയങ്ങളിൽ മാർക്കറ്റ് അടച്ചിടുന്നതിനാൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തുകയുള്ളുവെന്നും. പഴവും പച്ചക്കറിയും വിറ്റ് ജീവിക്കാൻ ഇവർ സമ്മതിക്കുന്നില്ലന്നും തിരക്ക് ഇല്ലാഞ്ഞിട്ടും മാർക്കറ്റ് ഇവർ അടയ്ക്കുകയാന്നെനും ഇവർ മാധ്യങ്ങളോട് പറഞ്ഞു തുടർന്ന് ഏത് കൊണ്ട് മറ്റ് ജോലി നോക്കിയില്ലെന്ന ചോദ്യത്തിന് ജോലി ആര് തരുമെന്ന് റെയ്സാ അൻസാരി തിരിച്ചു ചോദിക്കുന്നു.

Latest news
POPPULAR NEWS