കോട്ടയം : ഇടയപ്പാറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുണ്ടത്താനം സ്വദേശി മനേഷ് ആണ് കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഇടയപ്പാറയിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും യുവാവിന്റെ അറ്റ് പോയ കാലാപാദം കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും. പോലീസ് എത്തി അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കാൽപാദം ലഭിച്ചതിന് ഒരു കിലോമീറ്ററോളം മാറി റബർ തോട്ടത്തിൽ നിന്നും യുവാവിന്റെ മൃദദേഹവും പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്റെ മൃദദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൃദദേഹം കണ്ടെത്തിയതിന് പിന്നാലെ കുമരകം സ്വദേശി സച്ചു ചന്ദ്രൻ,കടയിനിക്കാട് സ്വദേശി ജയേഷ് എന്നിവർ മണിമല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട മനേഷ് തമ്പാൻ കൊലപാതകശ്രമം ഉൾപ്പടെയുള്ള കേസുകളിലെ പ്രതിയാണ്.