കുട്ടനാട് : ആറുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ് സന്ദാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശിനിയും വീട്ടമ്മയുമായ അനിതയെ ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രബീഷ് പോലീസ് പിടിയിലായത്. സംഭവത്തിൽ പ്രബീഷിനെ കൂടാതെ പ്രബീഷിന്റെ കൂടെ താമസിച്ചിരുന്ന കൈനകിരി സ്വദേശിനി രജനിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവുമായി പിണങ്ങി കഴിയുന്നതിന് ഇടയിലാണ് രജനി പ്രബീഷിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയും രണ്ട് വർഷത്തോളമായി ഇരുവരും ഭാര്യ ഭർത്താക്കന്മാരെ പോലെ ഒരുമിച്ച് കഴിയുകയുമായിരുന്നു. എന്നാൽ കായംകുളത്ത് ആറുമാസം മുൻപ് ജോലിയുമായി ബന്ധപ്പെട്ട് എത്തിയ പ്രബീഷ് ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന അനിതയുമായി അടുപ്പത്തിലാകുകയിരുന്നു. തുടർന്ന് ആറു മാസത്തോളം അനിതയോടൊപ്പം താമസിക്കുന്നതിനിടയിൽ അനിത ഗർഭിണിയാകുകയും തന്നെ വിവാഹം ചെയ്യണമെന്ന് പ്രബീഷിനോട് ആവിശ്യപെടുകയും ചെയ്തിരുന്നു. എന്നാൽ അനിതയുടെ ഗര്ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രബീഷ് തയ്യാറയിരുന്നില്ല.
കായംകുളത്തെ അനിതയുമായുള്ള പ്രബീഷിന്റെ അവിഹിത ബന്ധം രജനി മനസിലാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. രജനി ഇക്കാര്യം പറഞ്ഞ് ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ രണ്ടുപേരെയും ഒന്നിച്ച് താമസിപ്പിക്കാമെന്നും നോക്കാമെന്നും പ്രബീഷ് രജനിക്കും,അനിതയ്ക്കും വാക്ക് നൽകിയെങ്കിലും അനിത പ്രബീഷിന്റെ ഈ ആഗ്രഹത്തെ എതിർക്കുകയായിരുന്നു. അനിത എതിർത്തതോടെ അനിതയെ ഒഴിവാക്കാൻ പ്രബീഷും രജനിയും തീരുമാനിക്കുകയായിരുന്നു.
ജൂലായ് 9 ന് വൈകുന്നേരം അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിൽ വിളിച്ച് വരുത്തിയ പ്രബീഷ് രജനിയെ സാക്ഷിയാക്കി അനിതയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് അനിതയെ പ്രബീഷും രജനിയും ചേർന്ന് കഴുത്ത് ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയുമായിരുന്നു. ഇതിനിടയിൽ ബോധം നഷ്ടപെട്ട അനിതയെ മരിച്ചെന്ന് കരുതി വീടിന് സമീപത്തുള്ള ആറ്റിൽ തള്ളുകയായിരുന്നു. ബോധരഹിതയായി ആറ്റിൽ മുങ്ങിയ അനിതയുടെ മൃദദേഹം പള്ളാത്തുരുത്തി,അരയൻതോട് പാലത്തിന് സമീപം ആറ്റിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം അനിതയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.