രജിത്തിന്റെ കുത്തിന് പിടിച്ച ഫുക്രുവിനോട് നീ തലയാട്ടേണ്ടന്നു ശബ്ദം കടുപ്പിച്ചു മോഹൻലാൽ

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ ഫക്രുവും രജിത്തും തമ്മിലുള്ള കൈയ്യാങ്കളിയിൽ രണ്ട് പേരെയും മോഹൻലാൽ ചോദ്യം ചെയ്യലിൽ വിമര്ശിച്ചു. ബിഗ് ബോസ് ഹൗസിൽ വാതിൽ രജിത്ത് വാതിൽ തുറക്കാൻ നേരം കതകിൽ മുറുകെ പിടിച്ചു നിന്ന ഫുക്രുവുമായി ഒടുവിൽ വാക്കേറ്റവും കയ്യാങ്കളിയിലും വരെ കാര്യങ്ങളെത്തി. തുടർന്ന് ബിഗ് ബോസിലെ മറ്റു അംഗങ്ങൾ എത്തി ഇരുവരെയും പിടിച്ചു മാറ്റിയാണ് പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിച്ചത്.

തുടർന്ന് കൺഫഷൻ റൂമിലേക്ക് ഇരുവരെയും വിളിക്കുകയും പ്രശ്നങ്ങൾ സൃഷ്‌ടിച്ച ഫക്രുവിനോടും രജിത്തിനോടും ഇനി ഇത്തരത്തിൽ ആവർത്തിക്കരുതെന്നുള്ള താക്കീതും നൽകിയിരുന്നു. ശേഷം രണ്ടു പേരും തമ്മിൽ കൈകോർത്തു പ്രശനങ്ങളോന്നുമില്ലാതെ അവിടുന്ന് പുറത്തേക്കു പോയി. പിന്നീട് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മോഹൻലാൽ എത്തിയതോടെ കാര്യങ്ങൾ തിരക്കുകയും എന്താണ് കുടുംബം എന്നത് എന്ന് ഫുക്രുവിനോട് ചോദിക്കുകയും, ഒരു കുടുംബം എന്നാൽ ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബമാകണമെന്നു ഫക്രു മറുപടി നൽകി. എന്നാൽ ഇവിടെ നടക്കുന്നത് അങ്ങിനെയാണോയെന്ന് ഫുക്രുവിനോട് മോഹൻലാൽ ചോദിച്ചു.

രജിത്തിന്റെ കൈയിലെ മുറിവിനെ പറ്റി മോഹൻലാൽ ചോദിച്ചു. തുടർന്ന് മറുപടി പറയാൻ ശ്രമിച്ച രജിത്തിനോട് കതക് തുറക്കുമ്പോൾ രണ്ട് മിനിറ്റ് അവിടെ വെയിറ്റ് ചെയ്താൽ മതിയായിരുന്നല്ലോയെന്ന് മോഹൻലാൽ നിർദ്ദേശിച്ചു. കാര്യം ശരിയാണ് ആ സമയം കൊച്ചുകുട്ടികളെപോലെ യായി പോയെന്നു രജിത്ത് പറഞ്ഞു. തുടർന്ന് ഫുക്രുവിനോട് നീ തലയാട്ടണ്ടന്നു കടുത്ത ശബ്ദത്തിൽ മോഹൻലാൽ പറഞ്ഞു. ഇനി ഇത്തരത്തിലുള്ള കായിക പരമായുള്ള പ്രശ്നങ്ങളുമായി വന്നാൽ കടുത്ത നടപടിയായിരിക്കും എടുക്കുന്നതെന്നും അപ്പോൾ അറിയാം എന്താണ് നടക്കാൻ പോകുന്നതെന്നും മോഹൻലാൽ പറഞ്ഞു.