രജിത്ത് കുമാറിനെതിരെ ഏഴുവർഷം മുൻപ് കൂവിയ കോളേജ് വിദ്യാർത്ഥിനി ഇപ്പോൾ പറയുന്നത് ഇങ്ങനെ

രജിത്ത് കുമാറിനെതിരെ ഏഴ് വർഷങ്ങൾക്ക് മുൻപ് കൂവിയതും പ്രധിഷേധിച്ചതും ഒട്ടും തെറ്റായി തോന്നുന്നില്ലെന്നും അത് നാലയതായി പോയെന്നും തിരുവനന്തപുരം വനിതാ കോളേജ് വിദ്യാർത്ഥിയായിരുന്ന ആര്യ സുരേഷ്. രജിത്ത് കുമാറിനൊപ്പം കോളേജ് കാലത്ത് അദ്ധ്യാപകരും രക്ഷിതാക്കളുമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അദ്ദേഹത്തിനൊപ്പം ഉള്ളത് എന്ത് കണ്ടാലും കൈയ്യടിക്കുകയും മറ്റുള്ളവരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന കൂട്ടരാണുള്ളതെന്നും ആര്യ വ്യക്തമാക്കി. രജിത്ത് കുമാറിനെതിരെ അന്ന് പറഞ്ഞത് തെറ്റായി പോയെന്നു തനിക്ക് തോന്നുന്നില്ലെന്നും ചെയ്യാനുള്ള കാര്യമാണ് അന്ന് താൻ ചെയ്തതെന്നും പലരും പറയുന്നു രജിത്ത് എന്ത് ചെയ്‌തെന്ന് ഉള്ളത് നോക്കാതെ അദ്ദേഹത്തിന്റെ ബിഗ്ബോസ്സ് പരിപാടിയിൽ ഉള്ളത് മാത്രം നോക്കിയാൽ പോരെയെന്ന്.

ആ പരിപാടി ആര്യ കാണാറില്ലെന്നും അത് ഏത് രൂപത്തിൽ വന്ന് എന്ത് പറഞ്ഞാലും അതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും, അന്ന് ചെയ്ത കാര്യം തെറ്റായി പോയെന്നു തോന്നുന്നുമില്ലെന്നു ആര്യ സുരേഷ് കൂട്ടിചേർത്തു. തിരുവനന്തപുരം വനിതാ കോളേജിൽ 2013 ൽ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയിൽ വെച്ചാണ് രജിത്ത് കുമാറിനെതിരെ ആദ്യമായി തന്റെ പ്രതിഷേധം അറിയിച്ചതെന്ന് ആര്യ പറഞ്ഞു. പുരുഷ വർഗത്തിന് വെറും 10 മിനിറ്റ് മതി ബീജം ഒരു പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ, ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ പെട്ടന്ന് തന്നെ പെൺകുട്ടികളെ വളച്ചെടുക്കാൻ കഴിയുമെന്നും രജിത് കുമാർ തന്റെ പ്രസംഗത്തിൽ പറഞ്ഞതായി ആര്യ സുരേഷ് പറയുന്നു.

തുടർന്ന് പ്രതിഷേധ സൂചകമായി വേദിയിൽ വെച്ച് അദ്ദേഹത്തിനെതിനെതിരെ ആര്യ കൂവുകയും ഇറങ്ങി പോകുകയും ചെയ്തു. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ തടയാൻ വേണ്ടിയുള്ള കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മൂല്യബോധന യാത്രയിൽ വെച്ചാണ് രജിത്ത് കുമാർ ഇത്തരം ഒരു മോശം പരാമർശം നടത്തിയതെന്നും ഇത്തരത്തിലുള്ള അശാസ്ത്രീയ പരമായ പല പ്രചാരണങ്ങളും അദ്ദേഹം നടത്താറുണ്ടെന്നും ആര്യ അഴിമുഖം ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.