രജിത്ത് കുമാറിനെ സപ്പോർട്ട് ചെയ്ത സീരിയൽ നടനെ ഏഷ്യാനെറ്റിൽ നിന്നും ബാൻ ചെയ്തു

ബിഗ്ബോസ്സ് സീസൺ ടുവിൽ നിന്നും ഡോ രജിത്ത് കുമാറിനെ പുറത്തായതിനെ തുടർന്ന് ഏഷ്യാനെറ്റിനും ബിഗ് ബോസ്സ് പാരമ്പരയ്ക്കുമെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധം അറിയിച്ച സീരിയൽ താരം മനോജിനെ ചാനൽ ബാൻ ചെയ്തതായി താരം പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തു പറഞ്ഞത്. ബിഗ്ബോസ്സ് സീസൺ ടുവിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയാണ് ഡോ രജിത്ത് കുമാർ. ബിഗ്ബോസ്സ് നിയമങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം പ്രവർത്തിച്ചെന്നു ചൂണ്ടി കാട്ടിയാണ് ചാനൽ അദ്ദേഹത്തെ പുറത്താക്കിയത്. ഈ ആഴ്ചയിലെ ലക്ഷറി ബജറ്റിന് വേണ്ടിയുള്ള വീക്കിലി ടാസ്കിൽ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചെന്ന കാരണം കാണിച്ചാണ് ഡോ രജിത്ത് കുമാറിനെ പുറത്താക്കിയിരിക്കുന്നത്.

താല്കാലികമായി ഉള്ള പുറത്താക്കലാണെന്നാണ് ബിഗ്ബോസ്സ് അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ പൂർണ്ണമായും പരിപാടിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. എന്നാൽ നേരെത്തെ രജിത്ത് കുമാറിനെ ടാസ്കിൽ മർദിച്ചപ്പോളും കൈയ്യൊടിച്ചപ്പോളും ഒന്നും തന്നെ ഈ നിയമം അന്ന് ചെയ്തവർക്കൊന്നും ബാധകമല്ലേയെന്ന് ചോദിച്ചു നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരേയൊരു മത്സരാർത്ഥി കൂടിയായിരുന്നു രജിത്ത് കുമാർ. അദ്ദേഹത്തെ ഏത് മുഖേനെയും പുറത്താക്കാനുള്ള ഗൂഡശ്രമങ്ങളാണ് ഭൂരിഭാഗം വരുന്ന സഹമത്സരാർത്ഥികൾ നടത്തിയിരുന്നത്. അതൊന്നും വിജയിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനെതിരെ പ്രയോഗിക്കാൻ പറ്റിയ ആയുധമായി മുളക് പ്രയോഗം മാറ്റി.

  പ്രണയമുണ്ട് തന്റെ വിജയങ്ങൾക്ക് പിന്നിലും ആ പ്രണയമാണ് ഒന്നിക്കുമോ എന്നറിയില്ല ; പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ

തുടർന്ന് താൽകാലികമായി പുറത്താക്കപ്പെട്ട രജിത്ത് കുമാർ രേഷ്മയോട് മാപ്പ് പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാൻ അവർ തയ്യാറായില്ല. തുടർന്ന് അദ്ദേഹത്തിന് ഒടുവിൽ പുറത്തു പോകേണ്ടി വന്നു. പുറത്താക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് വരുന്ന ആരാധകർ തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയിക്കുകയുണ്ടായി. ഏഷ്യാനെറ്റിന്റെയും, മോഹൻലാലിന്റെയും, ബിഗ്‌ബോസിന്‌ പരസ്യം നൽകുന്ന കമ്പനിയുടെ ഒഫിഷ്യൽ പേജിൽ പോലും രജിത്ത് ആർമി ഫാൻസുകാർ തങ്ങളുടെ പ്രധിഷേധം അറിയിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോളും അദ്ദേഹത്തെ കാണാൻ പതിനായിരങ്ങളാണ് എത്തിയത്.

Latest news
POPPULAR NEWS