ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്നതൊക്കെ നാടകീയ സംഭവങ്ങളാണ്. അതിനാൽ തന്നെ ഫാൻ ഫൈറ്റ് അതിന്റെ ഏറ്റവും കടുത്ത നിലയിൽ എത്തി നിൽക്കുകയാണ്. ഫാൻസിന്റെ കാര്യത്തിൽ രജിത്ത് കുമാർ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത് വോട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.
മറ്റ് കണ്ടസ്റ്റന്റുകൾ ദിനം പ്രതി ഓരോ സംഭവങ്ങൾ സൃഷ്ടിച്ച് രജിത്ത് കുമാറിന്റെ ഫാൻ പവർ കൂട്ടുകയാണ്. പലരും രജിത്തിന്റെ ഫാൻ ആയി മാറിയത് മറ്റ് കണ്ടസ്റ്റന്റുകളുടെ അദ്ദേഹത്തോടുള്ള മോശം പെരുമാറ്റം കൊണ്ടാണെന്നാണ് വിവരം.
ടിക് ടോക്കിലൂടെ താരമായ ഫുക്രൂവിന് ബിഗ്‌ബോസിൽ നിന്ന് ഇറങ്ങുമ്പോ പേര് മാത്രമേ ബാക്കി ഉണ്ടാവുള്ളു സോഷ്യൽ മീഡിയ അകൗണ്ടുകൾ ഒന്നും ഉണ്ടാവില്ല എന്നാണ് വിവരം. നാല് ലക്ഷത്തിലധീകം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അകൗണ്ട് രജിത് ഫാൻസ് ആർമി ഇപ്പോൾ തന്നെ പൂട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ രജിത്ത് കുമാറിന്റെ കോളറിൽ കയറി പിടിച്ചിരുന്നു.
ഇതാണ് രജിത്ത് ഫാൻസ് ആർമിയെ ചൊടിപ്പിച്ചത്. ഇനി ഫേസ്‌ബുക്കിൽ നിന്നും ടിക് ടോക്കിൽ നിന്നും ഫു ക്രുവിനെ കണ്ടം വഴി ഓടിക്കുമെന്നാണ് രജിത് കുമാറിന്റെ ഫാൻസ് പറയുന്നത്