രജിത്ത് കുമാർ ബിഗ് ബോസിൽ തിരിച്ചെത്താൻ സാധ്യത ; രജിത്തിനെ ഫോണിൽ ബന്ധപ്പെട്ട ആരാധകന് കിട്ടിയ മറുപടി ഇങ്ങനെ

ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും പുറത്താക്കപ്പെട്ട ഡോ രജിത്ത് കുമാർ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. ഫോണിൽ ബന്ധപ്പെട്ട ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് രജിത്ത് കുമാർ ചിലപ്പോൾ ബിഗ്‌ബോസിൽ തിരിച്ച്എത്തിയേക്കുമെന്ന് സൂചിപ്പിച്ചത്. ഇനി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് നേരത്തെ പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ പ്രതീക്ഷ കുറവാണ് എങ്കിലും രണ്ട് ആഴ്ചക്കുള്ളിൽ അറിയാമെന്ന് രജിത് കുമാർ പറയുന്നു.

രജിത് കുമാറിനെ പുറത്താക്കിയതിന് ശേഷം ഏഷ്യാനെറ്റിനെതിരെയും ബിഗ്‌ബോസിനെതിരെയും വൻ പ്രതിഷേധമാണ് നടന്ന് വരുന്നത്. എല്ലാവരുടെയും ആവിശ്യം രജിത്ത് കുമാറിനെ തിരിച്ച് കൊണ്ടുവരണം എന്നാണ്. ഇതിന് മുൻപ് പുറത്തായ കണ്ടസ്റ്റുകളെ മാന്യമായാണ് ബിഗ്‌ബോസ് പറഞ്ഞ് വിട്ടത് സാധാരണ പോകുമ്പോൾ ബാക്കി കണ്ടസ്റ്റുകളുമായി സെൽഫി എടുക്കാനും സംസാരിക്കാനും അവസരം നല്കരുണ്ട് എന്നാൽ രജിത്ത് കുമാറിന് അങ്ങനെ ഒരു അവസരം നൽകിയിട്ടില്ല. അതും പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിനെതിരെയും ബിഗ്‌ബോസിനെതിരെയും പരിപാടി സ്പോൺസർ ചെയ്യുന്നവർക്കെതിരെയും പ്രേക്ഷകർ പ്രതിഷേധം അറിയിക്കുന്നുണ്ട്. അതിൽ തന്നെ പോപ്പീസ് ഇന്ന് അവരുടെ ഫേസ്‌ബുക്ക് പേജിൽ വിശദീകരണം നൽകിയിരുന്നു ഞങ്ങൾക്ക് പരിപാടിയുടെ മറ്റു കാര്യങ്ങളായി ബന്ധമില്ല എന്നാലും നിങ്ങളുടെ ആവിശ്യങ്ങൾ ഞങ്ങൾ ഏഷ്യാനെറ്റിനെ അറിയിക്കുന്നു നല്ലൊരു തീരുമാനം അവിടെ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഗ്‌ബോസ് പരസ്യ ദാദാവായ പോപ്പീസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കി.

രജിത്ത് കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ്‌ ഫൗണ്ടേഷന് പരിപാടിയുടെ ഉള്ളടക്കത്തെ കുറിച്ച് കംപ്ലയിന്റ് ചെയ്യാനും ക്യാമ്പൈൻ നടക്കുന്നുണ്ട്. പതിനായിരത്തിലാധീകം കംപ്ലയിന്റുകൾ കിട്ടിയാൽ ബിഗ്‌ബോസ് താൽക്കാലികമായി നിർത്തി വയ്‌ക്കേണ്ടി വരും. തുടർന്ന് വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ ബിഗ്‌ബോസ് സംപ്രേഷണം സാധ്യമാകു.