രജിത്ത് സാറിനെ പുറത്താക്കിയ സംഭവത്തിൽ മോഹൻലാലിനെതിരെ സൈബർ ആക്രമണം

ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും ഡോ രജിത്ത് കുമാറിനെ പുറത്താക്കിയ നടപടിയിൽ രജിത്ത് ആർമി പ്രവർത്തകർ കടുത്ത വിഷമത്തിലും പ്രതിഷേധത്തിലുമാണ്. കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ടാസ്കിൽ നിന്നും കുറച്ചു ദിവസത്തേക്ക് മാറ്റി നിർത്തിയത്. എന്നാൽ അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ ഒന്നടങ്കം. പക്ഷെ ഇന്നലെ അദ്ദേഹം രേഷ്മയോട് കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടും രേഷ്മയുടെ കണ്ണുകൾ നഷ്ടപ്പെട്ടാൽ തന്റെ കണ്ണുകൾ സൗജന്യമായി ദാനം നൽകാമെന്ന് പറഞ്ഞിട്ട് പോലും രേഷ്മ ക്ഷമിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് രജിത്ത് കുമാറിനെ ബിഗ്ബോസ്സ് പുറത്താക്കുകയായിരുന്നു.

അദ്ദേഹത്തെ പുറത്താക്കിയതിനെ തുടർന്ന് രജിത് ആർമിക്കാർ ഏഷ്യാനെറ്റിന് നേരെയും അവർക്ക് പരസ്യം നൽകുന്ന കമ്പനികൾക്ക് നേരെയുമെല്ലാം പ്രതിഷേധം അറിയിച്ചു ഫേസ്ബുക്ക് പേജിൽ കമന്റുകൾ ചെയ്തു. ഇപ്പോൾ ഇതാ രോഷാകുലരായ ആരാധകർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും പൊങ്കാല നടത്തുകയാണ്. ശക്തമായ പ്രധിഷേധമാണ് ആരാധകർ അറിയിക്കുന്നത്.