രജിസ്റ്റർ മാരേജ് ആയിരുന്നു 30 വർഷങ്ങൾക്ക് മുൻപ് ; രണ്ടാളും രണ്ട് വഴിക്ക് പോയെന്ന് മാലാ പാർവ്വതി

വർഷങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മാലാ പാർവതി നടി, അവതാരിക, സൈക്കോളജിസ്റ്റ് എന്നീ നിലകളിൽ കൂടി മലയാളികൾക്ക് പരിചിതയാണ്. സോഷ്യൽ മീഡിയയിൽ നിലപാടുകൾ തുറന്ന് പറയുകയും പിന്നീട് അത് വിവാദമാവുകയും ചെയ്തിട്ടുള്ള മാലാ പാർവതി തന്റെ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് മാലാ പാർവതി ഇ കാര്യങ്ങൾ ആരാധകരോട് പങ്കുവെച്ചത്.

30 വര്‍ഷം കൂട്ടിന്റെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ 30 വര്‍ഷം. വര്‍ഷം പോകുന്നതറിയുന്നില്ല എന്ന് താരത്തിന്റെ ഭർത്താവ് സതീശൻ ബാലൻ ഫേസ്ബുകിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിന് ഒപ്പം സതീശനും ഭാര്യ മാലാ പാർവതിയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. പിന്നീട് ഇ പോസ്റ്റ്‌ മാലാ പാർവതിയും ഷെയർ ചെയ്യുകയായിരുന്നു.

രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുൻപ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് മാലാ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കേരള ഗവണ്മെന്റ് സി ഡി ഐടിയിലാണ് സതീശൻ ജോലി ചെയ്തിരുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ മാലാ പാർവതി ഗവണ്മെന്റ് കോളേജ് ഫോർ വുമണിൽ നിന്നും സൈക്കോളജിയിൽ ബിരുദവും കരസ്ഥമാക്കിയുട്ടുണ്ട്.