രഞ്ജിത്ത് ശ്രീനിവാസൻ വധം ; കൊലയാളികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ സിംകാർഡ്, ചോദ്യം ചെയ്യലിനിടെ വീട്ടമ്മ ബോധരഹിതയായി

ആലപ്പുഴ : ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാർഡ്. വീട്ടമ്മയുടെ രേഖകൾ ഉപയോഗിച്ച് കൊലയാളി സംഘവും കടയുടമയും ചേർന്ന് എടുത്ത സിം കാർഡ് വഴിയാണ് കൊലയാളി സംഘങ്ങൾ ആശയവിനിമയം നടത്തിയത്. വീട്ടമ്മയെ ചോദ്യം ചെയ്തതോടെയാണ് സിം കാർഡ് വീട്ടമ്മ അറിയാതെയാണ് എടുത്തതെന്ന് വ്യക്തമായത്. ചോദ്യം ചെയ്യുന്നതിനിടയിൽ വീട്ടമ്മ ബോധരഹിതയായി വീണു.

കൊലപാതക സംഘത്തിലെ മറ്റുള്ളവരും ഉപയോഗിച്ചിരുന്നത് നിരപരാധികളായവരുടെ സിം കാർഡുകൾ ആണെന്നാണ് വിവരം. വീട്ടമ്മമാരുടെ ഐഡി കാർഡും ഫോട്ടോയും സംഘടിപ്പിച്ച് നിരവധി സിം കാർഡുകൾ എടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുന്നപ്ര പഞ്ചായത്ത് മെമ്പർ സുൾഫിക്കറാണ് തന്റെ പേരിൽ സിം കാർഡ് എടുത്തതെന്ന് മൊബൈൽ കടയുടമ പോലീസിൽ പറഞ്ഞതായി വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞ.

  വിവാഹിതനായ ഒരാളിൽ നിന്ന് വിവാഹിതയില്ലാത്ത മകൾ ഗർഭം ധരിച്ചത് അവർക്ക് ഉൾക്കൊള്ളാനായില്ല ; അനുപമ പറയുന്നു

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പതിനാലോളം എസ്ഡിപിഐ പ്രവർത്തകർ ഇതിനോടകം പോലീസ് പിടിയിലായി. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് അറസ്റ്റിലായ ചിലരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Latest news
POPPULAR NEWS