ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ദി കാശ്മീർ ഫയൽ എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. വളരെ ചുരുക്കം തീയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ തീയേറ്ററുകളിക്കെത്തുകയാണ്. അതേസമയം സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും വിവരങ്ങൾ നൽകുന്ന ഐഎംഡിബി (IMDb) ഫ്ലാറ്റ്‌ഫോമിൽ രണ്ടര ലക്ഷത്തിനടുത്ത് വോട്ടുകൾ നേടി 10/10 റേറ്റിംഗ് ലഭിച്ചു. എന്നാൽ വോട്ടിംഗ് അസാധാരണമാണെന്ന് ചൂണ്ടി കാണിച്ച് ഐഎംഡിബി (IMDb) ചിത്രത്തിന്റെ റേറ്റിംഗ് 8.3 ആയി കുറച്ചിരിക്കുകയാണ്. സാധാരണ നിലയിലുള്ള കണക്കുകളിൽ മാറ്റം വരുത്തിയാണ് ചിത്രത്തിന്റെ റേറ്റിംഗ് കുറച്ചത്. റേറ്റിംഗ് കുറച്ച സംഭവം പ്രേക്ഷകരിൽ ഒരാൾ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
ഐഎംഡിബി (IMDb) യുടെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണവും അധാർമികവുമാണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. അതേസമയം ഐഎംഡിബി (IMDb) ന്റെ റേറ്റിംഗിൽ മറ്റാരോ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും. കണക്കുകൾ പ്രകാരം 9.6/10 എന്ന റേറ്റിംഗ് ലഭിക്കേണ്ടതാണെന്നും കുറച്ച് നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ജെയ് ഭീം എന്ന ചിത്രത്തിന് രണ്ട് ലക്ഷം വോട്ടുകൾ പോലും തികച്ച് ലഭിച്ചിട്ടില്ല എന്നാൽ റേറ്റിംഗിൽ 9.4/10 ആണ് ചിത്രത്തിന്റെ സ്ഥാനമെന്നും പ്രേക്ഷകർ പറയുന്നു.
സീ സ്റ്റുഡിയോ നിർമ്മിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം മാർച്ച് പതിനൊന്നിനാണ് തീയേറ്ററിൽ എത്തിയത്. ചിത്രം ബോക്സ്ഓഫീസിൽ ഇത് വരെ 26 കോടി രൂപ കളക്ഷൻ നേടി. മിഥുൻ ചക്രബർത്തി,അനുപം ഖേർ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തെ കർണാടക,മഹാരാഷ്ട്ര,ഹരിയാന,ഗുജറാത്ത്,മധ്യപ്രദേശ് തുടങ്ങിയ സർക്കാരുകൾ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കി.