രണ്ടര വയസുള്ള മകനെ സാരിയിൽ കെട്ടിതൂക്കിയ ശേഷം അമ്മ ജീവനൊടുക്കി ; കൃത്രിമ ശ്വാസം നൽകി കുഞ്ഞിനെ രക്ഷപെടുത്തി പോലീസ് ഉദ്യോഗസ്ഥൻ

ചെർപ്പുളശേരി : രണ്ടര വയസുള്ള മകനെ സാരിയിൽ കെട്ടിതൂക്കിയ ശേഷം അമ്മ ജീവനൊടുക്കി. വെള്ളിനേഴി സ്വദേശി കാരയിൽ വീട്ടിൽ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തി (24) ആണ് തൂങ്ങി മരിച്ചത്. അതേസമയം ബഹളം കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. കുഞ്ഞിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സമഭാവം നടന്നത്. കുഞ്ഞിന്റെ കഴുത്തിൽ സാരി കുരുക്കി കെട്ടി തൂക്കിയ ശേഷമാണ് ജയന്തി ജീവനൊടുക്കിയത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ സി പ്രജോഷും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. കെട്ടി തൂക്കിയ കുഞ്ഞിനെ താഴെ ഇറക്കുന്നതിനിടയിൽ ചലനം ശ്രദ്ധയിൽപെട്ട പ്രജോഷ് കുഞ്ഞിന് കൃത്രിമ ശ്വാസം നല്കുകയിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

  ഭിന്നശേഷിക്കാരിയായ രാജി കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ചത് ആയിരക്കണക്കിന് മാസ്കുകൾ: അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രിയും

ജയന്തി കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതും സ്വയം ജീവനൊടുക്കാനുമുണ്ടായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് ജയന്തിയുടെ പിതാവ് പോലീസിൽ പരാതി നൽകി.

Latest news
POPPULAR NEWS