രണ്ടുകാലുകളും സി. പി. എം അക്രമികൾ വെട്ടിമാറ്റുമ്പോൾ ഉച്ചത്തിൽ വന്ദേമാതരം മുഴക്കിയ സദാനന്ദൻ മാസ്റ്റർ ബിജെപി നേതാവായി കൂടുതൽ കരുത്തോടെ ജനഹൃദയങ്ങളിലേക്ക്

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം അക്രമകാരികളുടെ വാളുകൾക്ക് ഇരയാകുകയും ഇരുകാലുകളും വെട്ടി മാറ്റുകയും ചെയ്ത സദാനന്ദൻ മാസ്റ്റർ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ചുമതല നിശ്ചയിച്ചത്. കൂടാതെ അദ്ദേഹത്തിനു കൂടുതൽ പ്രചോദനം നൽകികൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുകയും ചെയ്തു. രണ്ടുകാലുകളും സിപിഎം അക്രമികൾ വെട്ടിമാറ്റുമ്പോളും ഉച്ചത്തിൽ വന്ദേമാതരം പാടിക്കൊണ്ട് മുറിഞ്ഞ കാലുകൾ കൈയിലെടുത്തു പോലീസും പ്രവർത്തകരും എത്തുന്നതുവരെ കാത്തിരുന്ന മാസ്റ്റർ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നും കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഇന്ന് പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത സി. സദാനന്ദൻ മാസ്റ്റർ ലക്ഷോപലക്ഷം പാർട്ടി പ്രവർത്തകർക്കും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന സാധാരണ ജനങ്ങൾക്കും ഒരു നിത്യവിസ്മയമാണ്. രണ്ടുകാലുകളും സി. പി. എം അക്രമികൾ വെട്ടിമാറ്റുമ്പോൾ ഉച്ചത്തിൽ വന്ദേമാതരം പാടിക്കൊണ്ട് മുറിഞ്ഞ കാലുകൾ കയ്യിലെടുത്ത് പൊലീസും പ്രവർത്തകരും എത്തുന്നതുവരെ കാത്തിരുന്ന മാസ്റ്റർ എല്ലാവരേയും അദ്ഭുതപ്പെടുത്തി. പിന്നീടിങ്ങോട്ട് കൃത്രിമക്കാലുകളിൽ കേരളം മുഴുവൻ നടന്ന് മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ അദ്ദേഹം പോരാട്ടം തുടരുകയാണ്. ഇനിയങ്ങോട്ടുള്ള യാത്രയിൽ ബി. ജെ. പി. നേതാവായി അദ്ദേഹം കൂടുതൽ കരുത്തോടെ ജനഹൃദയങ്ങളിലേക്ക്…