രണ്ടു മാസം മുൻപ് ഒളിച്ചോടിയ യുവദമ്പതിമാർ ജീവനൊ-ടുക്കിയ നിലയിൽ: ആഗ്രഹിച്ച രീതിയിലുള്ള ജീവിതമല്ലെന്ന് ആ-ത്മഹത്യ കുറിപ്പിൽ

ആലപ്പുഴ: വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം കഴിയവെ ദമ്പതികൾ വീടിനുള്ളിൽ മ-രിച്ച നിലയിൽ കണ്ടെത്തി. പന്തളം കുരമ്പാല പൂനം കോട്ടയിൽ ജിതിൻ (30) ഭാര്യ ദേവിദാസ് (20) എന്നിവരെയാണ് വാടക വീടിനുള്ളിൽ മ-രിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ജിതിനും ആലപ്പുഴ വെട്ടിയാർ തുളസി ഭവനിൽ ദേവികദാസും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ പ്രായപൂർത്തിയാകുന്നതിനു മുൻപ് യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിയ പോയ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ യുവാവിനൊപ്പം പോകാൻ താല്പര്യം കാണിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോടതി ചേർത്തലയിലെ ബാല മന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. ശേഷം എറണാകുളത്തെ സ്വകാര്യ മാളിൽ ജോലിക്ക് പ്രവേശിക്കുകയായിരുന്നു.

ദേവികയ്ക്ക് പ്രായപൂർത്തിയായ ശേഷം മെയ് ആറിന് പന്തളം സബ് രജിസ്റ്റർ ഓഫീസിൽ വച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം ഇരുവരും ചെന്നിത്തലയിൽ വീടെടുക്കുകയും അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ജിതിൻ ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കരാറുകാരൻ ജിതിന്റെ വീട്ടിൽ വന്നപ്പോൾ ഇരുവരെയും മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിതിനെ തൂങ്ങിമ-രിച്ച നിലയിലും ഭാര്യയെ കട്ടിലിൽ മ-രിച്ച നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് രണ്ട് കത്തുകൾ ലഭിക്കുകയും ചെയ്തു.

  സ്പ്രിംഗ്ലർ വിവാദം ; വിവരങ്ങൾ ചോരുന്നത് അപകടകരം സർക്കാർ ഉത്തരം പറയണമെന്ന് ഹൈക്കോടതി

ജിതിന്റെതെന്ന് കരുതുന്ന കത്തിൽ താൻ ഒരുപാട് സാമ്പത്തിക പ്രശ്നത്തിൽ ആണെന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങൾ കാണുമെന്നും എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും എന്നോട് ക്ഷമിക്കൂയെന്നും എഴുതിയിട്ടുണ്ട്. എന്നാൽ ആഗ്രഹിച്ച ജീവിതം അല്ല എനിക്ക് ലഭിച്ചതെന്നും ഏറ്റവും മോശമായ സാഹചര്യത്തിലാണ് താൻ പോയതെന്നും എഴുതിയിട്ടുള്ള മറ്റൊരു കത്തും ലഭിച്ചു. എന്താണ് മരണകാരണമെന്നുള്ളത് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂയെന്ന് മാന്നാർ സി ഐ ബിനു പറഞ്ഞു.

Latest news
POPPULAR NEWS