രണ്ടു വർഷത്തേക്ക് ഗർഭിണിയാകരുത്: പപ്പുവ ന്യൂ ഗ്വിനിയയിലെ സ്ത്രീകളോട് ഗൈനക്കോളജിസ്റ്റിന്റെ അപേക്ഷ

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രണ്ടു വർഷത്തേക്ക് ഗർഭിണികൾ ആകരുതെന്ന് ഗൈനക്കോളജിസ്റ്റ് നിർദ്ദേശം. പപ്പുവ ന്യൂ ഗ്വിനിയയിലെ പ്രശസ്തനായ ഗൈനക്കോളജിസ്റ്റാണ് ഈ നിർദേശമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് പിടിപെടുമെന്ന് കരുതി സ്ത്രീകൾ ഹോസ്പിറ്റൽ വിടുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഒരു ദിവസം ഒരു കുഞ്ഞെങ്കിലും മരിക്കുന്നണ്ടെന്നും പറയുന്നു. എന്നാൽ 11 കേസുകൾ മാത്രമാണ് പപ്പുവ ന്യൂ ഗ്വിനിയയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് വൈറസിനെ താൽക്കാലികമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും വ്യാപ്തി കൂടിയാൽ വരുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചത് മുതൽ ഇവിടെ ലോക്ക്ഡൗൺ ആണെന്നും എന്നാൽ കോവിഡ് വൈറസിന്റെ ആശങ്ക കണക്കിലെടുത്ത് ഗർഭിണികളായ സ്ത്രീകൾ ചികിത്സ നിഷേധിക്കുന്നതും കൂടി വരികയാണെന്ന്. ഇത്തരത്തിൽ ചികിത്സ നിഷേധിച്ച ഒരു യുവതിക്ക് തന്റെ കുഞ്ഞിനെ വരെ നഷ്ടമായെന്നും അദ്ദേഹം പറയുന്നു.

Latest news
POPPULAR NEWS