രണ്ട് കുട്ടികളുള്ള ആളെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തെറ്റല്ല എന്റെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്നാണ് അതെന്ന് കരീന കപൂർ

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് കരീന കപൂർ. സിനിമയിലും ജീവിതത്തിലും സ്റ്റാറായി മാറിയ കരീനയെ പോലെയാകണം തങ്ങളുടെ ജീവിതമെന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നും പല പ്രണയങ്ങളും വിവാഹത്തിൽ എത്തുമെങ്കിലും പാതി വഴിക്ക് പിരിയുന്ന കാഴ്ചയാണ് പല താര ദമ്പതികളുടെയും ജീവിതത്തിൽ കാണുന്നത്.

എന്നാൽ അങ്ങനെ പാതി വഴിയിൽ ബന്ധം വേർപ്പെടുത്തുന്നവർക്ക് ഉള്ള മാതൃകയാണ് ഹിന്ദി സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാൻ കരീന കപൂർ ദമ്പതിക ജീവിതം. പലപ്പോഴും ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങൾ വൈറലാകാറുണ്ട്. തന്നോട് 3 തവണ വിവാഹ അഭ്യർത്ഥന്ന സെയ്ഫ് നടത്തിയെന്നും എന്നാൽ ആദ്യമൊക്കെ നോ പറഞ്ഞ താൻ വിവാഹം കഴിക്കാൻ മൂന്നാം വട്ടം സമ്മതിച്ചുവെന്ന് പറഞ്ഞ അഭിമുഖമായിരുന്നു ഏറെ ചർച്ച ചെയ്യപ്പെട്ടത്.

2008 ൽ ഇരുവരും ഒരുമിച്ചു അഭിനയിച്ച തക്ഷൻ എന്ന സിനിമയുടെ സൈറ്റിൽ വെച്ചാണ് ആദ്യമായി അഭ്യർത്ഥന നടത്തിയതെന്നും അങ്ങനെ 3 -4 വർഷത്തെ പ്രണയത്തിന് ശേഷം 2012 ൽ വിവാഹം കഴിച്ചു. 2016 ൽ ഇരുവർക്കും ഒരു മകനും പിറന്നിരുന്നു.

  പുരുഷന് മാത്രം ഉയർന്ന ശബളം നൽകുന്നതിന് എതിരെ ഉയർന്നു വരുന്ന ശബ്ദമാണ് ഫെമിനിസം ; നിമിഷ സജയൻ

പക്ഷേ താൻ സെഫിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ പലരും എതിർത്തെന്നും രണ്ടാം വിവാഹം ശരിയാണോ? അയാൾക് രണ്ട് മക്കൾ ഉണ്ട് വിവാഹ മോചിതനാണ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും എന്നാൽ താൻ തന്റെ നിലപാടിൽ ഉറച്ചു നിന്നെന്നും കരീന പറയുന്നു. തന്റെ കരിയർ അവസാനിക്കും എന്ന് പറഞ്ഞവരോട് പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തെറ്റാണെൽ അത് ചെയ്യുമെന്ന് മറുപടിയും കൊടുത്തു.

എന്നാൽ സെയിഫുമായി ഉള്ള ബന്ധം കാരണം കരിയർ അവസാനിച്ചില്ലന്നും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായി സെയ്‌ഫുമായി ഉള്ള വിവാഹത്തെ വിലയിരുത്തുന്നുവെന്നും, വ്യക്തി ജീവിതത്തിൽ നമ്മൾ കൈകാര്യം ചെയ്യുന്ന രീതിയിലാണ് അതിന്റെ വിജയമെന്നും താരം കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS