രണ്ട് കൈകളുമില്ലാത്ത കുരങ്ങിന് പഴം കൊടുക്കുന്ന നന്മയുള്ള പോലീസുകാരൻ: വീഡിയോ വൈറലാകുന്നു

രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധി മിണ്ടാപ്രാണികളാണ് തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. അത്തരം മൃഗങ്ങൾക്ക് ഭക്ഷണവും ജലവും എത്തിച്ചു നൽകുന്ന നിരവധി പോലീസുകാരെയും ആളുകളെയും നാം സമൂഹ മാധ്യമങ്ങളിൽ കൂടി കാണാറുമുണ്ട്.

രണ്ട് കൈകാലുമില്ലാത്ത ഒരു കുരങ്ങിന് പഴം വായിൽ വെച്ചു നൽകുന്ന പോലീസ് കോൺസ്റ്റബിളിന്റെയും കുരങ്ങിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റേഷന് മുൻപിലെ കസേരയിൽ ഇരിക്കുന്ന പോലീസുകാരൻ ഫോൺ വിളിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ കൈയിലുള്ള പഴം കഴിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Also Read  പതിമൂന്നുകാരിയായ സഹോദരിയെ പെൺവാണിഭ സംഘത്തിനു 27000 രൂപയ്ക്ക് വിറ്റു: പെൺകുട്ടിയ്ക്ക് രക്ഷയായത് 100 ലേക്കുള്ള ഫോൺവിളി