രണ്ട് പേരുള്ള മുറിയിൽ ഒരാളെ മാത്രം പാമ്പ് കടിച്ചതെങ്ങനെ ; സൂരജ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് സൂരജിന്റെ പിതാവ്

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവം ഭർത്താവ് സൂരജ് താൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സമ്മതിച്ചു. എന്നാൽ സൂരജ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ. രണ്ട് പേര് കിടന്ന മുറിയിൽ ഒരാളെ മാത്രം പാമ്പ് കടിച്ചതെങ്ങനെ എന്നും സൂരജിന്റെ മാതാപിതാക്കൾ ചോദിക്കുന്നു.

ഉത്തരയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഉത്തരയുടെ വീട്ടുകാർ പറയുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും ആദ്യം ഉത്തരയെ പാമ്പ് കടിച്ചത് കിടപ്പു മുറിയിൽ വച്ചല്ലെന്നും മുറ്റത്ത് നിന്നാണെന്നും സൂരജിന്റെ മാതാപിതാക്കൾ പറയുന്നു. അന്ന് പാമ്പ് കാറ്റയേറ്റപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ട് പോയെന്നും സൂരജിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.

അവർ തമ്മിൽ സൗന്ദര്യപിണക്കങ്ങൾ മാത്രമേ ഉള്ളുവെന്നും കൊല്ലാനുള്ള ദേഷ്യമൊന്നും മകനില്ലെന്നും. മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് ഉത്തരയെ കിടപ്പു മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സൂരജിന്റെ അമ്മയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്തരയെ ആദ്യം കാണുന്നത്.

Also Read  ഭാര്യയെ മുൻനിർത്തി വിവാഹ വാഗ്ദാനം നൽകി മധ്യവയസ്‌കനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

സൂരജ് ഉത്തരയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാറുള്ളതായി ഉത്തരയുടെ പിതാവ് പറയുന്നു. ഇതിനോടകം സ്വർണവും സ്ഥലവുമൊക്കെയായി കോടികളുടെ വസ്തുവകകൾ സൂരജിന് നൽകിയതായും ഉത്തരയുടെ പിതാവ് വ്യക്തമാക്കി. സൂരജ് ഉപദ്രവിക്കുന്നതായി നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മകളുടെ ഭാവിയോർത്ത് സഹിക്കുകയായിരുന്നെന്നും ഉത്തരയുടെ പിതാവ് പറയുന്നു.

സൂരജിന് പരസ്ത്രീ ബന്ധമുള്ളതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉത്തരയെ ജീവിതത്തിൽ നിന്നും ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യനായിരുന്നോ സൂരജിന്റെ തീരുമാനമെന്നും വ്യക്തമല്ല.