മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകളുടെ എണ്ണം എടുത്താൽ മുൻ നിരയിൽ വർഷങ്ങളായി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. അഭിനയ രംഗത്ത് മാത്രമല്ല നിങ്ങൾക്കുമാകാം കോടിശ്വരൻ എന്ന റിയാലിറ്റി ഷോയിൽ കൂടി അവതരണ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്, നിരവധി സേവനങ്ങൾ ജനങ്ങൾക്കായി താരജാഡയും രാഷ്രീയവും നോക്കാതെ ചെയ്യുന്ന ഒരു സൂപ്പർ സ്റ്റാർ കൂടിയാണ് സുരേഷ് ഗോപി.
എംപിയായ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ദുൽഖർ സൽമാൻ, ശോഭന തുടങ്ങിയവർ അഭിനയിച്ച വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ്. പഴയകാല ആക്ഷൻ ഹീറോ മൂവികൾ ഉടനെ ഉണ്ടാകും എന്നാണ് സുരേഷ് ഗോപി ഒരു ഇന്റർവ്യൂവിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
സുരേഷ് ഗോപി ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ചില കാര്യങ്ങളോട് പ്രേത്യേക പ്രണയങ്ങളുണ്ടെന്നാണ് താരം പറയുന്നത്. താൻ അമേരിക്കയിൽ നിന്നും വാങ്ങിയ ഷൂവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അത്കൊണ്ട് അത് എപ്പോളും ഇടാറില്ലന്നും താരം പറയുന്നു. അത്പോലെ തനിക് ഒരു കാറുണ്ടെന്നും അവളോടും അസാധാരണമായ പ്രണയമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.
കാർ പ്രിയപ്പെത്തതാണ് അത് ആർക്കും അങ്ങനെ ഓടിക്കാൻ കൊടുക്കാറില്ല എന്നാൽ മകനും അളിയനും ഇടക്ക് ഓടിക്കാറുണ്ട്. വീട്ടിൽ വളർത്തുന്ന റോസാപൂവിനോടും നന്ത്യാർവട്ടത്തിനോടും ഒരു പ്രേത്യേക ഇഷ്ടമുണ്ട് താൻ തന്നെ ഡിസൈൻ ചെയ്ത വീടിന്റെ സ്റ്റെയർകേസിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.