രണ്ട് വിവാഹവും പരാജയപെട്ടു ; കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ജയറാം ചിത്രമായ കൊട്ടാരം വീട്ടിൽ അപ്പൂട്ടനിൽ കൂടി മലയാള സിനിമയിൽ എത്തിയ താരമാണ് ശ്രുതി. കന്നഡ താരമായ ശ്രുതി നിരവധി സിനിമകളിൽ നായികയയി തിളങ്ങിയിട്ടുണ്ടെങ്കിലും അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ശേഷം രാഷ്ട്രീയ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു. ബിജെപി വനിതാ വിംങ് ചീഫ് സെക്രട്ടറി ചുമതല വഹിച്ചു വരുകയാണ്‌ താരം ഇപ്പോൾ.

തുടർച്ചയായ സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം അഭിനയിത്തിൽ നിന്നും ഇടവേളയെടുത്തത് എന്നാൽ ശ്രുതിയുടെ ജീവിതവും പരാജയമായി മാറുകയായിരുന്നു. സംവിധായകൻ എസ് മഹേന്ദ്രനെ ആദ്യം വിവാഹം കഴിച്ചെങ്കിലും ഇ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. മഹേന്ദ്രന്റെ സ്ഥിരം നായികയായി തിളങ്ങിയ ശ്രുതി വനിതാ ശിശു ക്ഷേമ വകുപ്പിന്റെ അധ്യക്ഷ ചുമതല വഹിക്കുമ്പോളാണ് ഇരുവരും വേർപിരിയുന്നത്.

പിന്നീട് 2013ൽ പത്രപ്രവർത്തകനായ ചക്രവർത്തി ചന്ദ്രചൂടനെ ശ്രുതി രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ബിഗ്‌ബോസ് കന്നഡ പതിപ്പിലും വിജയായി മാറിയതോടെ പിന്നീട് താരത്തിനെ തേടി സിനിമയിൽ നിന്നും ഓഫറുകൾ വന്നെങ്കിലും ചെറിയ വേഷങ്ങൾ ചെയ്ത ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരിന്നു. മികച്ച നടിയ്ക്കുള്ള കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ശ്രുതി നൂറിൽ അധികം സിനിമകളിലും പാരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.