രമ്യയുടെ ഫോൺ കിണറിന് സമീപത്ത് നിന്ന് റിങ് ചെയ്യുന്നത് കണ്ടു ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി

കാസർഗോഡ് : മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശിനി രമ്യ (30) ആണ് ആത്മഹത്യ ചെയ്തത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ വീണ് മരിച്ചു. പ്രസവ ശേഷം രമ്യയ്ക്ക് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയോടെയാണ് രമ്യ കിണറ്റിൽ ചാടിയത്. രമ്യയെയും കുഞ്ഞിനേയും കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് കിണറിന് സമീപത്ത് നിന്നും രമ്യയുടെ ഫോൺ ശബ്ദിക്കുന്നത് കേട്ടപ്പോഴാണ് രമ്യ കിണറ്റിൽ ചാടിയ വിവരം അറിയുന്നത്.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രമ്യയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ പ്രസവത്തെ തുടർന്ന് രമ്യ മാനസിക പിരിമുറക്കത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. രമ്യക്ക് ഏഴു വയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. വിമുക്ത ഭടനായ പ്രതീഷ് ആണ് ഭർത്താവ്.

Latest news
POPPULAR NEWS