രഹ്‌ന ഫാത്തിമയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്‌ന ഫാത്തിമ

കൊച്ചി: ന-ഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ ഉപയോഗിച്ച് കൊണ്ട് ചിത്രം വരച്ച സംഭവവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റായ രഹന ഫാത്തിമയ്ക്കെതിരെയുള്ള കേസിനെതിരെ ഹൈക്കോടതിയിൽ രഹന നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. കുട്ടികളെ ഉപയോഗിച്ച് നഗ്നശരീരത്തിൽ ചിത്രം വരയ്ക്കുകയും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തത്. തിരുവല്ല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്കോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐടി ആക്ട് 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. രഹന ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാൻ പോവുകയാണെന്നും രഹന ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വെത്യസ്തമായ ചിന്താഗതികളെ പ്രോസാഹിപ്പിക്കാതെ പൊതു ബോധത്തിന് അനുസരിച്ചു തീരുമാനങ്ങൾ ഹൈകോടതിൽ നിന്ന് വന്നത് നിരാശാജനകമാണ്. ഈ കേസിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. രഹന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

  തളിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

Latest news
POPPULAR NEWS