കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയായ മനസയെ സുഹൃത്ത് രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് തോക്ക് നൽകിയ ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സോനുകുമാർ മോദിയാണ് അറസ്റ്റിലായത്.
രാഖിലിന്റെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാഖിലിന് തോക്ക് നൽകിയ യുവാവിനെ കണ്ടെത്തിയത്. ബീഹാർ പോലീസിന്റെ സഹായത്തോടെയാണ് സോനു കുമാറിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത രാഖിലിന് സ്വന്തം നിലയ്ക്ക് തോക്ക് വാങ്ങിക്കാൻ സാധ്യമല്ലായിരുന്നെന്നും. പണം കൊടുത്താൽ തോക്ക് ലഭിക്കുമെങ്കിലും കേരളത്തിൽ അത്തരം സംഘങ്ങളുമായി ബന്ധമില്ലാതെ തോക്ക് ലഭിക്കുക അസാധ്യമാണെന്നും പോലീസ് പറയുന്നു. ഇന്റർനെറ്റിലൂടെയാകാം ബീഹാറിൽ തോക്ക് ലഭിക്കുമെന്ന വിവരം രാഖിൽ മനസിലാക്കിയതെന്നുംപോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 30 നാണ് മാനസയെ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസയുമായി അടുപ്പത്തിലായിരുന്ന രാഖിലിന്റെ സൗഹൃദം അവസാനിപ്പിക്കാൻ മാനസ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിന് ശേഷം രാഖിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.