രാജമല ദുരന്തം ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മൂ​ന്നാ​ര്‍: രാജമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ പരിക്ക് പറ്റിയവർക്ക് 50000 രൂപയും ധനസഹായമായി നൽകുമെന്നും മോഡി വ്യക്തമാക്കി. ഇടുക്കി രാജമലയിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി ഇത് വേദനിപ്പിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു.

ഇത് വേദനയുടെ മണിക്കൂറുകളാണെന്നും തന്റെ ചിന്തകൾ ദുഖത്തിലായ കുടുംബത്തിനൊപ്പമാണെന്നും ഭരണസംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നതായും മോഡി പറഞ്ഞു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ രക്ഷപ്പെടുത്തി. 52 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.