രാജിത്തേട്ടൻ ആരാണെന്നു എനിക്ക് അറിയാൻ ആഗ്രഹമുണ്ടെന്നും കാത്തിരിക്കുന്നുവെന്നും മഞ്ജു പത്രോസ്

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ സൂപ്പർ താരമായ രജിത്ത് കുമാറിനെ തനിക്ക് ആരാണെന്നു അടുത്തറിയണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടു ബിഗ്‌ബോസിൽ നിന്നും പുറത്തായ മഞ്ജു പത്രോസ്. രജിത് കുമാറുമായി പലപ്പോഴും തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും അത് പൊതുവിൽ ശ്രദ്ധ നേടിയിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി. രജിത് കുമാറിനോട് മഞ്ജുവിന് യഥാർത്ഥത്തിൽ യാതൊരു തരത്തിലുമുള്ള ദേഷ്യമില്ലന്നും സ്ത്രീ വിരുദ്ധനാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ടാണ് രജിത്ത് ചില പ്രശ്നങ്ങളിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ഓണപ്പുടവയുടുത്ത് പ്രിയ വാര്യർ, കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ ; വൈറലായി ചിത്രങ്ങൾ

മഞ്ജുവിന് തന്റെ മൊബൈൽ കിട്ടിയ ശേഷം രജിത് കുമാർ ശരിക്കും പുറത്ത് ആരാണെന്നു അറിയണമെന്നും മഞ്ജു പറഞ്ഞു. അദ്ദേഹത്തിന് നല്ല ഗുണങ്ങൾ ഉണ്ടാകുമെന്നും, അദ്ദേഹവുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചില കാര്യങ്ങൾ കണ്ടു കഴിയുമ്പോൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മഞ്ജു പറഞ്ഞു. ഒരുപക്ഷെ അങ്ങനെ കണ്ടില്ലെന്നു നടിക്കുവായിരുന്നെങ്കിൽ ഇന്നും നിൽക്കായിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം കാര്യങ്ങൾ തോന്നിയില്ലെന്നും മഞ്ജു വ്യക്തമാക്കി.

Latest news
POPPULAR NEWS