രാജ്യം മഹാമാരിയോട് പൊരുതുമ്പോൾ പ്രസവ അവധി ഉപേക്ഷിച്ചു കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ശ്രീജന ഐ.എ.എസ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രസവ അവധിപോലും റദ്ധാക്കി കൊണ്ട് തന്റെ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊണ്ട് ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രായിലെ ഐ എ എസ് ഉദ്യോഗസ്ഥയായ ശ്രീജന. രാജ്യം ഒരു മഹാമാരിയിൽപെട്ടു നിൽക്കുമ്പോൾ സ്വന്തം കാര്യങ്ങൾ പോലും മാറ്റി വെച്ചുകൊണ്ടാണ് പ്രവർത്തന മേഖലയിലേക്ക് ശ്രീജന ഇറങ്ങിയിരിക്കുന്നത്.

  ഹോസ്പിറ്റലിൽ ഡോകടർ ഇല്ല പ്രസവവേദന അനുഭവിച്ച യുവതിയുടെ പേറെടുത്ത് എംഎൽഎ

സമൂഹ മാധ്യമങ്ങളിൽ ഇവരുടെ പ്രവർത്തനത്തെ ആളുകൾ അഭിനന്ദിക്കുകയാണ്. ഗ്രെറ്റർ വിശാഖപട്ടണത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ് ശ്രീജന ഗുമല്ല. കോവിഡിനെതിരെ പോരാടുന്നവർക്ക് തങ്ങളുടെ ജോലിയിൽ കൂടുതൽ ആവേശം പകർന്നു നൽകുകയാണ് ശ്രീജനയുടെ കർമ്മ നിരതയായ ഈ പ്രവർത്തനം.

Latest news
POPPULAR NEWS