രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച അവനെയോർത്ത് അഭിമാനം മാത്രം: ധീരജവാന്റെ അമ്മ പറയുന്നു

സൂര്യാപേട്ട്: ലഡാക്ക് അതിർത്തിയിൽ ചൈനീസ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ്‌ ബാബുവിന്റെ അമ്മ മഞ്ജുളയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്റെ ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ അതിയായ വിഷമമുണ്ട്. അതേസമയം അവൻ ജീവൻ ത്വജിച്ചത് രാജ്യത്തിനു വേണ്ടിയാണ്. അതിൽ അഭിമാനമുണ്ട്. എന്നായിരുന്നു ആണ് മാതാവിന്റെ വാക്കുകൾ.

തെലുങ്കാന സൂര്യാപേട്ട് സ്വദേശിയാണ് വീരമൃത്യു വരിച്ച കേണൽ സന്തോഷ്‌ ബാബു. അദ്ദേഹത്തിനൊപ്പം മറ്റു രണ്ടു സൈനികരും വീരമൃത്യു വരിച്ചിരുന്നു. സൈന്യത്തിൽ ചേർന്ന ശേഷം ഭാര്യയും സന്തോഷിനോടൊപ്പം ഡൽഹിയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. അച്ഛനും അമ്മയും സ്വദേശമായ സൂര്യപേട്ടിലാണ് കഴിയുന്നത്.

Latest news
POPPULAR NEWS