രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നത് തുക്കടെ തുക്കടെ ഗ്യാങ്ങായാലും ഷർജീൽ ഇമാമായാലും ആരായാലും വെറുതെയിരിക്കി

ഡൽഹി: രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ രൂക്ഷമായ രീതിയിലുള്ള വിമർശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. തുക്കടെ തുക്കടെ ഗ്യാങ്ങോ, ഷാർജീൽ ഇമാമോ രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും അവർക്ക് ശക്തമായ രീതിയിലുള്ള ശിക്ഷ തന്നെ നിൽക്കുമെന്നും അമിഷ് കൂട്ടിച്ചേർക്കും. അതിർത്തി വിഷയമായി ബന്ധപ്പെട്ട ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ സൈനിക തലത്തിലും നയതന്ത്ര തലത്തിലും അതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണന്നാണ് അദ്ദേഹം പറഞ്ഞത്. അതിർത്തിയിൽ ചൈന പ്രകോ-പനം തുടങ്ങിയാൽ വെറുതെ ഇരിക്കില്ലെന്നും തക്കതായ രീതിയിലുള്ള മറുപടി തന്നെ നൽകുമെന്നും അമിഷ് വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. കൂടാതെ മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ കൊ-ലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ കാഴ്ചക്കാരല്ല, നിലവിലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയം കേന്ദ്ര സർക്കാർ ഗൗരവമായി തന്നെയാണ് കാണുന്നത്. കൂടാതെ കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ധാക്കിയതോടെ കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ഇത് സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read  പണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു