രാജ്യത്തെ അഞ്ചുകോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡ് ലഭ്യമാക്കിയതായി പ്രധാനമന്ത്രി

ഡൽഹി: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുവെയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ടി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും കൂടാതെ ആർത്തവദിന ശുചിത്വമായി ബന്ധപ്പെട്ട് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ ലഭിക്കുകയെന്ന പ്രധാനമന്ത്രിയുടെ പരാമർശവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. രാജ്യത്തെ 6000 ജനഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചുകോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കി. രാജ്യത്തെ നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിന് വേണ്ടി പണംbകണ്ടെത്തുകയും ചെലവഴിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള കമ്മറ്റിയും നിയോഗിച്ചിട്ടുണ്ട്.

നാവികസേനയിലും വ്യോമസേനയിലും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി സ്ത്രീകൾ നേതാക്കളായി ഉയർന്നുവരികയാണ്. സ്ത്രീ സുരക്ഷയുടെ ഭാഗമായി രാജ്യത്ത് മുത്തലാഖ് നിയമം നിർത്തലാക്കി. സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. സ്ത്രീകളുടെ ആർത്തവ ശുചിത്വത്തിന്റെ ഭാഗമായി പാടുകൾ കുറഞ്ഞവിലയിൽ നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഉപകാരപ്രദമാണെന്നും പ്രധാനമന്ത്രിയുടെ നിലപാട് പുരോഗമന സാമൂഹികമാറ്റത്തിന് സൂചകമാകുന്നുവെന്നും ചിലർ സമൂഹ മാധ്യമത്തിലൂടെ കുറിച്ചു.