രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്ക് അമൂല്യമാണ് അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അധ്യാപക സമൂഹത്തോട് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ നായകന്മാരാണ് അധ്യാപകരെന്നും അവർ ചെയ്തിട്ടുള്ള സേവനങ്ങൾ രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ വെഹിച്ചിട്ടുള്ള പങ്ക് വളരെ അമൂല്യമാണെന്നും അവരുടെ കഠിനാധ്വാനത്തോട് നമുക്ക് നന്ദി ഉണ്ടായിരിക്കണമെന്നും ഈ അധ്യാപക ദിനത്തിൽ അവരോട് നാം നന്ദി പറയുന്നു. ഒപ്പം ജന്മദിനത്തിൽ ഡോക്ടർ എസ് രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ അറിയപ്പെടാത്ത തലങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തണമെന്നു അധ്യാപകരോട് അഭ്യർത്ഥിക്കുന്ന കഴിഞ്ഞ മൻ കീ ബാത്ത് റേഡിയോ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. അധ്യാപകനും സ്വാതന്ത്ര്യസമരസേനാനിയും മുൻ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് രാജ്യമൊന്നാകെ ഇന്ന് അധ്യാപക ദിനമായി ആചരിക്കുന്നത്. 1888 സെപ്റ്റംബർ 5 നാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസ മേഖലകൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ വളരെയധികം വലുതാണ്. അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് 1962 മുതലാണ് അധ്യാപക ദിനം ആചരിച്ചുവന്നത്.