രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വൈറസ് വ്യാപനം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ സംസ്ഥാനങ്ങൾ ഇതിനെ അതിജീവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ രോഗ വ്യാപനം തടയുന്ന കാര്യത്തിൽ ഓരോ സംസ്ഥാനത്തിന്റെയും പങ്കു വളരെ വലുതാണെന്നും കോവിഡ് ബാധിത മരണ നിരക്ക് കുറയ്ക്കുകയെന്നുള്ളത് നമ്മുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ഏറെ ആശ്വാസകരമാണ്. കൃത്യമായ രീതിയിലുള്ള മാർഗ്ഗത്തിൽകൂടി തന്നെയാണ് നമ്മൾ ഇത് കാണിക്കുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്ഥാനങ്ങളിലെ മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read  പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹം കഴിച്ച അധ്യാപികയെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിലെ ചില ജില്ലകളിലും ഡൽഹിയിലും ഹരിയാനയിലും മറ്റും നിലവിൽ കോവിഡ് വൈറസ് വ്യാപ്തി അതിരൂക്ഷമായി തുടരുകയാണ്. യോഗത്തിൽ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ബിഹാർ, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാരാണ് പങ്കെടുത്തത്. എന്നാൽ കർണാടകയിൽനിന്നും മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയാണ് പങ്കെടുത്തിരുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴാംതവണയാണ് ചർച്ച നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നുമാണ്. രണ്ടാമത് തമിഴ്നാടും മൂന്നാമത് ആന്ധ്രപ്രദേശുമാണ്.