രാജ്യത്ത് ഇതുവരെ മെഴുകുതിരിക്കും ടോർച്ചിനും ബാറ്ററിയ്ക്കുമൊന്നും ക്ഷാമമില്ലായിരുന്നു: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ചു കണ്ണൻ ഗോപിനാഥൻ

ഡൽഹി: ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് ഒൻപതു മിനിറ്റ് നേരം വീടുകളിലെ ലൈറ്റുകൾ അണച്ചു മെഴുകുതിരിയോ ടോർച്ചു വെളിച്ചമോ തെളിയിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ രംഗത്ത്. രാജ്യത്ത് നിലവിൽ ഇതുവരെ ടോർച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നുവെന്നും ഇനി അത് ഉണ്ടാകുമെന്നും കണ്ണൻ ഗോപിനാഥൻ തന്റെ ട്വിറ്റർ അകൗണ്ടിലൂടെ കുറിച്ചു.

രാജ്യത്തെ മുഴുവൻ ഇരുട്ടാക്കുന്ന തരത്തിലാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നത്. ഈ ഇരുട്ടിനെ രാജ്യത്ത് നിന്നും തുടച്ചു നീക്കാൻ എല്ലാവരും ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിയ്ക്ക് ചെറുദീപങ്ങൾ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരത്തിൽ ദീപങ്ങൾ തെളിയിച്ചാൽ രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി ലോകത്തിനു മുൻപിൽ പ്രകടമാകുമെന്നും പ്രധാനമന്ത്രി പറയുലയുണ്ടായി. കൂടാതെ രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് രാജ്യത്തെ ജനങ്ങൾ സഹകരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Latest news
POPPULAR NEWS