രാജ്യത്ത് ഓഗസ്റ്റ് പത്തോടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമായി ഉയരും എന്ന് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്ത് ഓഗസ്റ്റ് പത്തോടെ കൂടി കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 10 ലക്ഷം കടന്ന സാഹചര്യത്തിലാണ് രാഹുൽഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി കൃത്യവും ദൃഢമായ രീതിയിലുള്ള ആസൂത്രണ പദ്ധതികൾ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.

കോവിഡ് വൈറസ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. രാജ്യത്ത് നിലവിൽ 1003832 പർ കോവിഡ് രോഗികളായിട്ടുണ്ട്. ഇന്നലെ മാത്രം 34956 കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു. കോവിഡ് ബാധിച്ചു ഒറ്റ ദിവസം 687 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25602 ആയി ഉയർന്നു. കൂടാതെ 635 757 പേർ കോവിഡ് മുക്തകരുകയും ചെയ്തു. 342473 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുമുണ്ട്.

  റേഷൻ കാർഡില്ലാതെ കുടിയേറ്റ തൊഴിലാളികൾക്കായി 8 ലക്ഷം ടൺ ഭക്ഷ്യധാന്യവുമായി കേന്ദ്രസർക്കാർ

Latest news
POPPULAR NEWS