രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22771 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: മരണം 442

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 22771 ആയി ഉയർന്നു. കൂടാതെ 24 മണിക്കൂറിൽ 442 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6.48 ലക്ഷമായി ഉയർന്നു. മരണസംഖ്യ 18655 ആയും ഉയർന്നു. രാജ്യത്ത് ചികിത്സയിൽ 2.35 പേർ നിലവിൽ ഉള്ളപ്പോൾ രോഗമുക്തരായവരുടെ എണ്ണം 3.94 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവും കൊടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ചത് മഹാരാഷ്ട്രയിലാണ്. 8376 പേർ ഇവിടെ മരണപ്പെട്ടു.

  ചൈനയ്ക്ക് നൽകിയത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണം എന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

രോഗബാധിതർ മഹാരാഷ്ട്രയിൽ രണ്ടുലക്ഷത്തോളമായി ഉയർന്നു. ഡൽഹിയിൽ 94695 പേർക്ക് രോഗം പിടിപെടുകയും 1904 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിൽ 102721 പേർക്ക് രോഗം സ്ഥിതീകരിക്കുകയും 1385 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ 34600 പേർക്ക് രോഗം സ്ഥിതീകരിക്കുകയും 1904 പേർ മരണപ്പെടുകയും ചെയ്തു. കേരളത്തിൽ നിലവിലെ 4964 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 25 ആണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

Latest news
POPPULAR NEWS