രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കടന്നു: 16000 പേർക്ക് വൈറസ് ബാധ

ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 500 കടന്നു. 15712 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചു. 2466 പേർ വൈറസ് ബാധയിൽ നിന്നും മുക്തരായി. 12939 പേർ രാജ്യത്തെ വിവിധ ഹോസ്പിറ്റലിലായി ചികിത്സയിൽ കഴിയുന്നുണ്ട്.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 3648 പേർക്ക് ഇവിടെ വൈറസ് സ്ഥിതീകരിക്കുകയും 211 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം ഡൽഹി, തമിഴ് നാട്, മധ്യപ്രദേശ്, ഗുജറാത്ത്‌, രാജസ്ഥാൻ എന്നിവടങ്ങളാണ്. ഇവിടെയെല്ലാം ആയിരത്തിലധികം രോഗികളുണ്ട്.