കൊല്‍ക്കത്ത: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി കൊല്‍ക്കത്തയില്‍ ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നിന്നും വന്നയാളാണ് മരിച്ചത്. ലോകത്താകമാനം 15,298 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
ഇന്ത്യയിൽ ഇതുവരെ 400ലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ എണ്ണം വര്ധിക്കുന്നതിനാൽ രാജ്യം കടുത്ത നിയന്ത്രണങ്ങളിലാണ്. 9 സംസ്ഥാനങ്ങള്‍ അടച്ചിടുമെന്ന് ഉറപ്പായി. ഉത്തരാഖണ്ഡ്, ഡല്‍ഹി, രാജസ്ഥാന്‍, തെലുങ്കാന, പഞ്ചാബ്,എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടും. കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്, ഛത്തീസ്ഗഡ്, ജമ്മു-കാശ്മീര്‍ എന്നിവയും അടച്ചിടും.