അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ഇന്ത്യയിൽ കൊറോണാ വൈറസിന്റെ വ്യാപനം എന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതികൾ പുറത്തുവിട്ടു കൊണ്ട് ദേശീയ മാധ്യമമായ ടൈംസ് നൗ. രാജ്യത്ത് മെയ് 21 വരെയുള്ള കണക്കുകളനുസരിച്ച് 1.13 ലക്ഷംപേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം ഇങ്ങനെ തുടർന്നാൽ മഹാരാഷ്ട്രയിൽ ആഗസ്റ്റ് 23ന് കൊറോണ വ്യാപനം ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് മോഡൽ ആണെങ്കിൽ ജൂലൈ 29ന് വ്യാപനം കുറയുമെന്നും പറയുന്നു.
ഗുജറാത്തിൽ എസ് എഫ് ഐ ആർ മോഡലിൽ ഓഗസ്റ്റ് 11 നും ഹൈബ്രിഡ് മോഡലിൽ ജൂലൈ 31 നും വൈറസ് വ്യാപനം കുറയുമെന്ന് പറയുന്നു. ഡൽഹിയിൽ എസ് എ ഐആർ മോഡൽ ആണെങ്കിൽ ഓഗസ്റ്റ് 15 നും ഹൈബ്രിഡ് മോഡലിൽ ജൂലൈ 30 നും കൊറോണാ വ്യാപനം അവസാനിക്കുമെന്ന് പറയുന്നു. ബംഗാളിലെ സി ഇ ആർ മോഡലിൽ ഓഗസ്റ്റ് 18ന് ഹൈബ്രിഡ് മോഡലിൽ ജൂലൈ 27ന് വൈറസ് ഇല്ലാതാകും എന്ന് പറയുന്നു.