രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷ്യത്തിലേക്ക് കടക്കുന്നു

ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 42479 പേർക്കാണ് കോമഡി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ ബാധിതരുടെ എണ്ണം 1385474 ആയി. രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 692 പേർ മരിച്ചു. ഏറ്റവും കൂടുതൽ പേർ ഇന്നലെ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ 257 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്നാട്ടിൽ 89 പേരും ഡൽഹിയിൽ 29 പേരും കർണാടകയിൽ 72 പേരും ആന്ധ്രാപ്രദേശിൽ 52 പേരും ഉത്തർപ്രദേശിൽ 32 പേരും ഗുജറാത്തിൽ 22 പേരുമാണ് സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉയർന്ന മരണ നിരക്കുകൾ. ഇതോടെ രാജ്യമൊട്ടാകെ 32096 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് ഉള്ളസംസ്ഥാനം മഹാരാഷ്ട്രയാണ്. 3.6 ലക്ഷം പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇന്നലെ മാത്രം ഇവിടെ 9351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.