രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു

ഡൽഹി: കോവിഡ് രോഗ ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരത്തിനടുത്ത് എത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായി മഹാരാഷ്ട്ര മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20131 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

ആന്ധ്രപ്രദേശ് 10601, ഡൽഹി 3609, കർണാടക 7866, ഉത്തർപ്രദേശ് 6622, തമിഴ്നാട് 5684 എന്നിവിടങ്ങളിലും ക്രമാതീതമായി കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. രാജ്യത്തെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് സ്കൂളുകളിലെ lത്തി അദ്ധ്യാപകരിൽ നിന്നും പഠനസംബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കുകയുണ്ടായി. ഇതിനായി രക്ഷകർത്താക്കളുടെ സമ്മതപത്രം സ്കൂളിൽ എത്തുന്നതിനായി കുട്ടികൾ കയ്യിൽ കരുതണം.

Also Read  കോവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് നിവർന്ന് നിന്ന് നേരിട്ടു ; പ്രശംസയുമായി പ്രധാനമന്ത്രി