രാജ്യത്ത് കോവിഡ് വ്യാപകമാകാൻ കാരണം തബ്ലീഗ് മതസമ്മേളനത്തിൽ എത്തിയവരെന്നു യോഗി ആദിത്യനാഥ്

ലക്‌നൗ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപകമായതിനു ഉത്തരവാദികൾ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ രാജ്യത്ത് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് തബ്ലീഗ് പ്രവർത്തകർ കോവിഡ് പരത്തിയെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെതിരെ രാജ്യം പോരാടുമ്പോൾ രാജ്യത്തെ മൊത്തം അപകടത്തിലാക്കിയാണ് മതസമ്മേളനം നടത്തിയത്. ഇതുമൂലം കൊറോണയ്ക്കെതിരെയുള്ള ആദ്യഘട്ടം തന്നെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിച്ചു. തബ്ലീഗ് പ്രവർത്തകർ ആരോഗ്യ പ്രവർത്തകരുടെയോ പോലീസിന്റെയോ നിർദ്ദേശങ്ങൾ പോലും മാനിക്കാൻ തയ്യാറായില്ല. തുടർന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെട്ടതിനു ശേഷമാണു പ്രവർത്തകർ പിന്തിരിഞ്ഞു പോയത്. ഇവർക്ക് ഒത്തുകൂടാൻ വളം വെച്ചുനൽകിയ ഡൽഹി സർക്കാരും കുറ്റക്കാരാണെന്നു യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Also Read  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത സന്ദേശം