രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സംസ്ഥാനമായി മാറി കർണാടക

ബാംഗ്ലൂർ: രാജ്യത്ത് പ്രതിദിനം കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സംസ്ഥാനമായി കർണാടക മാറിക്കഴിഞ്ഞു. കർണാടകയിൽ ഇന്നലെ മാത്രം 4169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കകം കർണാടകയിൽ 18004 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കർണാടകയിൽ 2344 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസേന രോഗ ബാധിതരുടെ എണ്ണവും രണ്ടായിരത്തിനു മുകളിൽ കടന്നിരിക്കുകയാണ്. സംസ്ഥാനത്തെ മാത്രം രോഗബാധിതരുടെ നിരക്ക് ഏഴ് ശതമാനമാണ്. എന്നാൽ രോഗമുക്തി നിരക്ക് 40 ശതമാനവുമുണ്ട്.

കോവിഡ് വൈറസിനെ സംസ്ഥാനത്ത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ കൂട്ടിയും കോവിഡ് വൈറസ് ടെസ്റ്റ് പരിശോധനകളുടെ എണ്ണവും കൂടിയിട്ടുണ്ട്. രാജ്യത്തെ തമിഴ്നാട്ടിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണവും കൂടുതലാണ്. വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ മുൻകരുതലുകൾ സംസ്ഥാനങ്ങൾ കൈക്കൊള്ളുന്നുണ്ട്.

Also Read  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയയിലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെ