രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി മുൻ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണയേകിക്കൊണ്ട് മുൻ ജഡ്ജിമാരും ഐ പി എസ് ഉദ്യോഗസ്ഥരും രാഷ്‌ട്രപതിയ്ക്ക് കത്തെഴുതി. സി എ എയ്ക്കും എൻ ആർ സിയ്ക്കുമെതിരെയുള്ള പ്രക്ഷോപങ്ങളും പ്രചാരണങ്ങളും തെറ്റാണെന്നും നിയമം നടപ്പാക്കണമെന്നും കത്തിൽ പറയുന്നു. ജഡ്ജിമാരും ഐ പി എസ് ഉദ്യോഗസ്ഥരുമടങ്ങുന്ന 154 പേരാണ് ഇത് സംബന്ധിച്ച് രാഷ്‌ട്രപതിയ്ക്ക് കത്തയച്ചത്.

24 ഐ പി എസ് ഉദ്യോഗസ്ഥർ (വിരമിച്ചവർ), 11 മുൻ ജഡ്ജിമാർ, 16 റിട്ട ഐ പി എസ് ഉദ്യോഗസ്ഥർ, 11 മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥർ, 18 സൈനിക ഉദ്യോഗസ്ഥർ (വിരമിച്ചവർ) എന്നിവർ അടങ്ങുന്ന സംഘമാണ് കത്തെഴുതിയത്. സി എ എയും എൻ ആർ സിയും നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാവിധ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

  മാതാവ് കാമുകനുമായി തന്റെ മകളും ഭർത്താവും താമസിക്കുന്ന വീട്ടിൽ ലോക്ക് ഡൗൺ സമയത്ത്: മകൾ ഭർത്താവിനെ ഉപേക്ഷിച്ചു മാതാവിന്റെ കാമുകനൊപ്പം ഒളിച്ചോടി

Latest news
POPPULAR NEWS