രാജ്യത്ത് സാമൂഹ്യ വ്യാപനം ഇല്ല: യൂറോപ്യൻ രാഷ്ട്രങ്ങളെ വെച്ച് ഇന്ത്യയെ താരതമ്യം ചെയ്യരുത്: കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ

ഡൽഹി: ഇന്ത്യയിൽ കോവിഡ് കേസ് ഉയർന്നെങ്കിലും സാമൂഹ്യ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. വിദഗ്ധരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ചില മേഖലകളിൽ സാമൂഹിക വ്യാപനമുണ്ടെന്നും എന്നാൽ രാജ്യം മൊത്തത്തിലെടുത്താൽ സാമൂഹ്യ വ്യാപനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർത്താ മാധ്യമങ്ങളും മറ്റും ലക്ഷങ്ങൾ മാത്രം ആളുകളുള്ള യൂറോപ്യൻ രാഷ്ട്രങ്ങളുടെ കണക്കുകളെ വെച്ചാണ് ഇന്ത്യയിലെ കണക്കുകളെ താരതമ്യം ചെയ്യുന്നതെന്നും എന്നാൽ ഇന്ത്യയിൽ 130 കോടി ജനങ്ങളുണ്ടെന്നുള്ള കാര്യം അവർ മറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുതന്നെ കോവിഡ് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള മൂന്നാമത്തെ രാജ്യമായാണ് ഇന്ത്യയെ ചാനലുകളിൽ കാണിക്കുന്നതെന്നും എന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നുള്ള കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ 10 ലക്ഷത്തിൽ 538 എന്ന രീതിയിലാണ് രോഗികൾ. എന്നാൽ എന്നാൽ ലോകത്താകെ ശരാശരി 1453 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ട് ആണെന്നും മരണം സംഭവിച്ചിട്ടുള്ളതിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്നും ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി.

  രാജ്യത്തെ ഏറ്റവും വലിയ വേസ്റ്റ് ബക്കറ്റാണ് ബിജെപിഎന്ന് മമത ബാനർജി

Latest news
POPPULAR NEWS