രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ ഇരുപതിനായിരം കോവിഡ് രോഗികൾ ; ആശങ്കാ ജനകമെന്ന് ആരോഗ്യ വിദഗ്ദ്ധർ

കോവിഡ് വൈറസ് രോഗ ബാധിതരുടെ സഖ്യ വീണ്ടും ഉയരുന്ന കടുത്ത ആശങ്ക പ്രകടിപ്പിച്ചു ഇന്ത്യൻ ആരോഗ്യ വിദഗ്ദ്ധർ. വൈറസ് കൂടുതൽ ശക്തി പ്രാപിക്കുന്ന സ്ഥിതിയാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. 20, 903 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇതുവരെ ഇന്ത്യയിൽ 18, 213 പേരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌ പറയുന്നു.

കൊറോണ വൈറസ് ജൂലൈ മാസം കൂടുതൽ ആശങ്ക സൃഷ്ടിക്കുമെന്നും കോവിഡ് ബാധിച്ചു മരണ സംഖ്യ കൂടുമെന്നും നേരത്തെ ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടികാണിച്ചിരുന്നു. നിലവിൽ 2,27,438 കോവിഡ് കേസുകൾ ഉണ്ടെന്നും എന്നാൽ ഇതുവരെ 3, 78, 892 പേര് രോഗ മുക്തി നേടിയെന്നും കണക്കുകൾ പറയുന്നു