ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനത്തേക്കാൾ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 38902 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1077618 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 543 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.
ആകെ രാജ്യത്ത് 26816 പേർ മരണപ്പെട്ടിട്ടുണ്ട്. 677423 പേർക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.